- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; 4 പേർക്ക് പരിക്ക്; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാറശ്ശാലയിൽ കാർ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പ്രദീപിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ നാലുപേരെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Next Story