- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്നിലൂടെ പാഞ്ഞെത്തി ഇടിച്ചിട്ടു; പെൺകുട്ടി വീഴുന്നത് കണ്ടതും ചെറുതായി സ്ലോ ചെയ്ത് നിർത്താതെ ഒരൊറ്റ പോക്ക്; കാർ അപകടത്തിൽ കുട്ടിയുടെ കരളിൽ രക്തസ്രാവം; ആ അജ്ഞാതനെ തേടി പോലീസ്

കൊച്ചി: എറണാകുളം എളമക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് നിർത്താതെ പോയ കാറിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഭവൻസ് സ്കൂളിന് സമീപം ജനുവരി 15-നാണ് അപകടം നടന്നത്. കരളിൽ രക്തസ്രാവമുണ്ടായ പെൺകുട്ടി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്കൂളിലേക്ക് വരികയായിരുന്ന ഭവൻസ് സ്കൂളിലെ വിദ്യാർത്ഥിനിയെ കറുത്ത നിറത്തിലുള്ള കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും തയ്യാറാകാതെ ഡ്രൈവർ വാഹനം ഓടിച്ചുപോവുകയായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും കാറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. എന്നാൽ, ഇതുവരെയും അപകടമുണ്ടാക്കിയ കാർ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ ദാരുണമായ സംഭവത്തിൽ കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.


