മേപ്പാടി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖന്‍ ആണ് മരിച്ചത്. ഇന്ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തേയിലത്തോട്ടത്തില്‍ വച്ച് അറുമുഖനെ കാട്ടാന ആക്രമിച്ചത്.

വനംവകുപ്പ് സ്ഥലത്തെത്തി. അതേസമയം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.