പാലക്കാട്: വാളയാർ ചെക്ക്പോസ്റ്റിൽ നടന്ന പരിശോധനയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി സൽമാൻ ഉദ്ദീൻ (23), പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത്ത് ബേര (21) എന്നിവരാണ് കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തവെ പിടിയിലായത്

കെഎസ്ആർടിസി ബസിൽ ഇരുവരും കടത്താൻ ശ്രമിച്ചത്. വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടയിൽ പ്രതികളുടെ കയ്യിൽ നിന്നും ആറ് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ സി.ജയചന്ദ്രന്റെ നേതൃത്വം നൽകിയ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുജീബ്റോയി. എം.ആർ, പ്രിവന്റീവ് ഓഫീസർ ജമാലുദ്ദിൻ.എം.എച്ച്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ്.എൻ, രതീഷ്.പി.വി എന്നിവരും പങ്കെടുത്തു.