- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി വിൽപ്പനയ്‌ക്കെതിരെ പരാതി നല്‍കിയതിൽ വിരോധം; കമ്പിവടിയും കത്തിയുമായി വീട്ടിൽ കയറി; കുടുംബത്തെ വളഞ്ഞിട്ട് ആക്രമിച്ചു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; എട്ട് പേർക്ക് പരിക്ക്
കൊച്ചി: ലഹരി വിൽപ്പനയ്‌ക്കെതിരെ പോലീസിൽ പരാതി നൽകിയ വിരോധത്തിൽ കുടുംബത്തെ വീടു കയറി ആക്രമിച്ചതായി വിവരങ്ങൾ. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം നടന്നത്. ആക്രമണത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് . സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്ക് പറ്റിയത്. കമ്പിവടിയും കത്തിയും ഉള്‍പ്പെടെയുളള ആയുധങ്ങളുമായിട്ടാണ് അക്രമി സംഘം വീട്ടിൽ എത്തിയത്.
ഇതോടെ വീട്ടിലെ സ്ത്രീകള്‍ നിലവിളിച്ചു. അക്രമികളെ തടയാന്‍ വീട്ടിലുളള പുരുഷന്‍മാര്‍ ശ്രമിച്ചു. പക്ഷേ അക്രമി സംഘം വീട്ടിലേക്ക് കടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുളന്തുരുത്തി ചേപ്പനംതാഴം കോളനിയിലെ വില്‍സന്‍റെ വീട്ടില്‍ ഇന്നലെ സന്ധ്യയ്ക്കുണ്ടായതാണ് ഈ അതിക്രമം.
അക്രമികള്‍ വീടിനുളളില്‍ കയറിയതോടെ വില്‍സന്‍റെ പിതാവ് വീട്ടിലുണ്ടായിരുന്ന വടിവാളുമായി പ്രതിരോധിക്കാനിറങ്ങി. എന്നിട്ടും വഴങ്ങാതിരുന്ന അക്രമികള്‍ വീട്ടിലുണ്ടായിരുന്നവരെയെല്ലാം പൊതിരെ തല്ലുകയായിരുന്നു.
സമീപവാസിയായ ശരതും ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റ് മൂന്നു പേരും ചേര്‍ന്ന് അക്രമം നടത്തിയെന്നാണ് വില്‍സന്‍റെയും കുടുംബത്തിന്‍റെയും ആരോപണം. ശരത്തിന്‍റെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ പോലീസില്‍ പരാതി നല്‍കിയതിന്‍റെ പേരിലായിരുന്നു അക്രമമെന്നും ഇവര്‍ ആരോപിക്കുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേരാണ് സംഭവത്തിന് പിന്നാലെ പരിക്കുമായി ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്.