- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂര്‍ ദേവസ്വം നിയമനം: റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി
ഗുരുവായൂര്‍ ദേവസ്വം നിയമനം: റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദാക്കിയ വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങളില്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമനത്തിനുള്ള നിലവിലെ വിജ്ഞാപനങ്ങള്‍ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്. നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി മൂന്നംഗ മേല്‍നോട്ട സമിതിയെയും ഹൈക്കോടതി നിയോഗിച്ചിരുന്നു.
റിട്ടയേര്‍ഡ് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയില്‍ അഡ്വ. കെ. ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എന്നിവരാണ് അംഗങ്ങള്‍. നിയമന പ്രക്രിയയുടെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനുമായി രൂപീകരിച്ച ഈ സമിതിയുടെ കാലാവധി ഒരു വര്‍ഷത്തേക്കായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ നടപടികളെ ചോദ്യം ചെയ്താണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകന്‍ ജി. പ്രകാശാണ് ബോര്‍ഡിനായി ഹര്‍ജി സമര്‍പ്പിച്ചത്.
ദേവസ്വം നിയമനങ്ങളില്‍ തങ്ങളുടെ അധികാരം പുനഃസ്ഥാപിക്കാനും ഹൈക്കോടതി രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ ഇടപെടല്‍ തടയാനുമാണ് ഈ നിയമപോരാട്ടത്തിലൂടെ റിക്രൂട്ട്മെന്റ് ബോര്‍ഡ് ശ്രമിക്കുന്നത്.


