- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ വീട്ടില്‍ നോമ്പുതുറക്കാന്‍ പോയി; തിരികെ വന്നപ്പോള്‍ മുന്‍വശത്തെ പൂട്ട് പൊളിച്ച നിലയില്‍; വീട്ടില്‍ നിന്ന് പോയത് 30 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് വീടിന്റെ പൂട്ട് പൊളിച്ച് മോഷണം. 30 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്നു. വടക്കുമ്പാട് കിഴക്കേ കോണത്ത് ഉമ്മര്‍കോയയുടെ വീട്ടിലായിരുന്നു മോഷണം. ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി മോഷ്ടിക്കുകയായിരുന്നു.
മകളുടെ പുല്ലപ്പറമ്പിലെ വീട്ടില്‍ നോമ്പുതുറക്കാന്‍ പോയതായിരുന്നു. രാവിലെയാണ് തിരികെ എത്തിയത്. ഈ സമയം മുന്‍വശത്തെ പൂട്ട് പൊളിച്ചതായി കണ്ടത്. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തി. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. സിസിടിവി അടക്കമുള്ളത് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Next Story