കോഴിക്കോട്: പന്തീരാങ്കാവ് സ്വദേശിയായ യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. പന്തീരാങ്കാവ് കൊടല്‍ നടക്കാവ് നെച്ചിയില്‍ 'കരുണ'യില്‍ അശ്വിന്‍ദാസ് (27) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. പ്രതിരോധ വകുപ്പില്‍ സിവിലിയന്‍ അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കായി ബെംഗളൂരുവില്‍ ജോലി ചെയ്തു വരികയായിരുന്നു. പരേതനായ കൊടല്‍ നടക്കാവ് നെച്ചിയില്‍ രാമദാസിന്റെയും കിഴക്കുംമുറി ആണിക്കാട്ട് ബിന്ദുവിന്റെയും മകനാണ്. സഹോദരി: അംഗിതദാസ്.