- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്; ബസിന്റെ ടയറുകൾ തേഞ്ഞ് പഴകിയ നിലയിൽ; ബ്രേക്ക് ലഭിക്കാത്തത് അപകട കാരണമെന്ന് നിഗമനം
മലപ്പുറം: എടവണ്ണ പാലപ്പറ്റയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ്സിന്റെ തകരാറുകളാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 25 ഓളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
ബസിന്റെ 6 ടയറുകളും തേഞ്ഞ് പഴകിയിരുന്നു. ബസിന്റെ ബ്രേക്കിനും തകരാറുണ്ട്. പരിക്കേറ്റവരെ നാട്ടുകാരാണ് എടവണ്ണയിലെ ഇ എം സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലപ്പറ്റയിലെ ബസ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. ബസ്റ്റോപ്പിൽ ആളുകൾ ബസ്സിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇവരെ കയറ്റുന്നതിനായി കെഎസ്ആർടിസി ബസ് നിർത്തുന്നതിനിടയാണ് അപകടമുണ്ടായത്. സംഭവസമയത്ത് പ്രദേശത്ത് ചെറിയ മഴയും ഉണ്ടായിരുന്നു.
വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റത്തിന്റെ തകരാറായിരിക്കാം അപകടകാരണമായതെന്ന് ബസ് ഡ്രൈവർ പറഞ്ഞു. അതേസമയം ബസിന്‍റെ ആറ് ടയറുകളും ഓടി കഴിഞ്ഞ നിലയിലാണ്. ഇതും അപകടകാരണമാവാമെന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പറയുന്നു.