- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക പ്രതിസന്ധിയിലുള്ള കോർപ്പറേഷന് തിരിച്ചടിയായി; ബസ്സുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി; സുപ്രീം കോടതിയിൽ ഹർജിയുമായി കോർപ്പറേഷൻ
ന്യൂഡെൽഹി:വടക്കഞ്ചേരി അപകടത്തിന് പിന്നാലെയിറങ്ങിയ ബസുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയിൽ.ഉത്തരവ് മൂലം വൻ വരുമാന നഷ്ടം നേരിടുന്നതായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കെഎസ്ആർടിസി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലിൽ കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെഎസ്ആർടിസി സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
ഹർജിയിൽ ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെഎസ്ആർ ടിസി ചോദ്യം ചെയ്തിട്ടുണ്ട്. മുൻ സുപ്രീം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെഎസ്ആർടിസി ചൂണ്ടിക്കാട്ടി.സാമൂഹിക വിഷയങ്ങളിൽ ജൂഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോൾ തന്നെ ഇത്തരം ഉത്തരവുകൾ സാമൂഹിക സേവനം എന്ന നിലയിൽ മുന്നോട്ട് പോകുന്ന കെഎസ്ആർടിസിക്ക് തിരിച്ചടിയാണെന്നും സുപ്രീം കോടതിയുടെ മുൻകാല വിധികൾ പാലിക്കാതെയാണ് ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
കെഎസ്ആർടിസിക്കായി അഭിഭാഷകൻ ദീപക് പ്രകാശാണ് ഹാജരായത്.വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെ ബസുകളിലെ പരസ്യം അപകട സാധ്യത കൂട്ടുമെന്ന നിരീക്ഷണത്തിനെ തുടർന്നാണ് ബസുകളിലെ പരസ്യം നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്.
മറുനാടന് മലയാളി ബ്യൂറോ