- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാർക്ക് വായിൽ തോന്നിയത് എന്തും പറയാമോ? എം എം മണിയുടെ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഹർജി; ഭരണഘടനാ ബെഞ്ച് ഈയാഴ്ച ഹർജി പരിഗണിക്കും
കൊച്ചി: മന്ത്രിമാരുടെ പ്രതികരണം പലപ്പോഴും അതിരുവിടുന്ന് പതിവാണ. ഇതിന് ഒരു അതിർവരമ്പ് നിശ്ചയിക്കേണ്ടത് അനിവാര്യമാണോ? അടിസ്ഥാന പരമായി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന ഈ വിഷയം സുപ്രീംകോടതിയും പരിഗണിക്കുകയാണ്. മന്ത്രിമാരുടെ പ്രസ്താവനകൾ വിവാദമാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കാ്യര്യം കോടതി പരിഗണിക്കുന്നത്. മന്ത്രിമാർക്ക് എന്തും പറയാമോ? എന്ന ചോദ്യത്തിന് ഉത്തരം തേടി സിപിഎം. നേതാവും മുൻ മന്ത്രിയുമായ എം.എം. മണിയുടെ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഹർജി എത്തിയത്. ജനപ്രതിനിധികളുടെ അധിക്ഷേപങ്ങൾ പരിഗണിക്കുന്ന ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈയാഴ്ച ഹർജി പരിഗണിക്കും.
യു.പി. സർക്കാരിനെതിരേ ബിജെപി: എംപി. കൗശൽ കിഷോർ നൽകിയ ഹർജിക്കൊപ്പമാകും പരിഗണിക്കുക. അതേസമയം, ഹർജിയിൽ സർക്കാരിനു നോട്ടീസയച്ചിട്ടില്ല. മന്ത്രിമാരുടെ പ്രതികരണങ്ങളും പ്രസംഗങ്ങളും നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നു ജോസഫ് ഷൈൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു. മന്ത്രിമാരുടെ വിവാദ പ്രസംഗങ്ങളുടെ ക്രിമിനൽ ബാധ്യത മുഖ്യമന്ത്രിക്കാണ്. ഇത് എത്രത്തോളം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമെന്നു പരിശോധിക്കണം.
മന്ത്രിമാരുടെ വഴിവിട്ട പ്രസംഗങ്ങളുടെ ബാധ്യതയും മുഖ്യമന്ത്രിക്കാണ്. മന്ത്രിപദവിയിലിരുന്ന് എന്തും പറയാമോ എന്ന വിഷയത്തിൽ നിയമപരമായ തീർപ്പ് ആവശ്യമാണ്- ഹർജി ചൂണ്ടിക്കാട്ടുന്നു. എം.എം. മണിയെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെയും വ്യക്തിപരമായി എതിർകക്ഷിയാക്കിയിട്ടുണ്ട്. ഡി.ജി.പി, ചീഫ് സെക്രട്ടറി തുടങ്ങിയവർ ഉദ്യോഗസ്ഥരെന്ന നിലയിൽ എതിർകക്ഷികളാണ്.
മന്ത്രിമാരുടെ പ്രതികരണത്തിനും പ്രസംഗങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ കോടതിക്ക് അധികാരമുണ്ട്. ഇതു ഭരണഘടനാ പ്രശ്നമായതിനാൽ, സുപ്രീം കോടതിയാണു തീർപ്പുകൽപിക്കേണ്ടത്. മന്ത്രിസ്ഥാനം ഭരണഘടനാപദവിയായതിനാൽ, സത്യപ്രതിഞ്ജാ ലംഘനമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. മന്ത്രിയുടെ പ്രതികരണങ്ങൾ ഏതറ്റം വരെ പോകാൻ പറ്റുമെന്നു കോടതി പരിശോധിക്കും. മന്ത്രി പ്രസംഗം എഴുതി വായിക്കണമെന്നു പറയുന്നതു പ്രായോഗിമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
മന്ത്രിയായിരുന്നപ്പോൾ മൂന്നാറിലെ പൊമ്പിളൈ ഒരുമയെക്കുറിച്ചു നടത്തിയ പ്രസംഗം ഉൾപ്പെടെ എം.എം. മണിയുടെ പല പ്രസംഗങ്ങളും തെളിവായി ഹർജിയിൽ കാണിച്ചിട്ടുണ്ട്. പൊമ്പിളൈ ഒരുമൈ സമരകാലത്തു കാട്ടിൽ കുടിയും മറ്റു പരിപാടികളുമായിരുന്നു എന്ന മണിയുടെ പരാമർശമാണു വിവാദമായത്. അടുത്തിടെ, പ്രസംഗം വിവാദമായി കോടതി ഇടപെടലിനെത്തുടർന്നു കേസെടുത്തതോടെ മന്ത്രിപദത്തിൽനിന്നു സജി ചെറിയാനു രാജിവയ്ക്കേണ്ടിവന്നിരുന്നു.