- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈസൂരില്‍ വച്ച് കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു; മാനന്തവാടി സ്വദേശിയായ നൃത്താദ്ധ്യാപിക മരിച്ചു; അലീഷയുടെ മരണം നാട്ടിലേക്ക് തുടര്‍ചികിത്സയ്ക്ക് കൊണ്ടുവരവേ; പരിക്കേറ്റ ഭര്‍ത്താവ് ജോബിന്‍ ചികിത്സയില്‍
വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശിനിയായ നൃത്ത അദ്ധ്യാപിക മരിച്ചു
ബെംഗളൂരു: മൈസൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശിനിയായ നൃത്ത അദ്ധ്യാപിക മരിച്ചു. റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടറായ ശാന്തി നഗറിലെ ജോസിയുടെയും, റീനയുടെയും മകള്‍ അലീഷ ആണ് മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭര്‍ത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അര്‍ധരാത്രി മൈസൂരില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
തുടര്‍ന്ന് മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വിദഗ്ധ പരിശോധനക്കും, തുടര്‍ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരികെ ഗുണ്ടല്‍പേട്ടില്‍ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരിക്കുകയുമായിരുന്നു. മാനന്തവാടിയില്‍ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ. ടി വി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത താരം കൂടിയാണ് അലീഷ. പരിക്കേറ്റ ജോബിന്‍ ചികിത്സയില്‍ കഴിയുകയാണ്.
മകള്‍: എലൈന എഡ്വിഗ ജോബിന്‍.