- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശക്തമായ മഴ; വഴിയരികില്‍ വീണ മണ്ണ് ശ്രദ്ധിക്കാതെ പോയ തങ്കച്ചന്റെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ചെളിയിലേക്ക് മറിഞ്ഞ് അപകടം; പരിശോധിച്ചപ്പോള്‍ തല ചെളിയില്‍ പുതഞ്ഞനിലയില്‍; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഇടുക്കി: ഇടുക്കി ജില്ലയിലെ വെള്ളാരംകുന്ന് പ്രദേശത്ത് മണ്ണിടിച്ചിലില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന്‍ ദാരുണമായി മരിച്ചു. പറപ്പള്ളി സ്വദേശിയും ചായക്കടയുടമയുമായ തങ്കച്ചന്‍ (തോമസ് 66) ആണ് ജീവന്‍ നഷ്ടമായത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശക്തമായ മഴയില്‍ വഴിയരികില്‍ വീണ മണ്ണ് ശ്രദ്ധിക്കാതെ പോകുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ നേരെ ചെളിയിലേക്കാണ് മറിഞ്ഞത്. മണ്ണില്‍ അകപ്പെട്ട തങ്കച്ചന് എഴുന്നേല്‍ക്കാനോ സഹായം തേടാനോ കഴിഞ്ഞില്ല.
കുറച്ച് സമയത്തിനു ശേഷം ആ വഴി കടന്നുപോയ കാര്‍ യാത്രക്കാരാണ് അപകടം ശ്രദ്ധിച്ചത്. സ്‌കൂട്ടറും സമീപത്ത് വീണുകിടക്കുന്ന ആളെയും കണ്ട ഇവര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തങ്കച്ചനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പത്തിരാത്രി മുതല്‍ ഇടുക്കി മേഖലയിലാകെ കനത്ത മഴ തുടരുകയാണ്. തുടര്‍ച്ചയായ മഴ മൂലം വെള്ളാരംകുന്ന് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.