- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം ചികിത്സാ പിഴവു മൂലം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം ചികിത്സാ പിഴവു മൂലം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം
കൊച്ചി: ശാരീരിക അസ്വസ്ഥതതകളുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചത് ചികിത്സപ്പിഴവുമൂലമെന്ന് വിദഗ്ധസമിതി കണ്ടെത്തി. ഇതേത്തുടര്‍ന്ന്, അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടുനല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.
കടുത്ത തലവേദനയുമായി ചെന്നീര്‍ക്കര ഊന്നുകല്‍ കാര്‍ത്തികയില്‍ കീര്‍ത്തി സുനുകുമാറിനെ (22) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നുദിവസത്തിനുശേഷം 2024 മേയ് 10-ന് മരിച്ചു.
പോണ്ടിച്ചേരി മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയായിരുന്നു കീര്‍ത്തി. യഥാര്‍ഥ രോഗനിര്‍ണയം നടത്താതെ ചികിത്സിച്ചതുമൂലമാണ് കീര്‍ത്തി മരിച്ചതെന്നുകാട്ടി അച്ഛന്‍ സുനുകുമാര്‍ പുരുഷോത്തമന്‍ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കുകയായിരുന്നു.