- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഗേജിലെന്തെന്ന് ചോദിച്ചത് ഇഷ്ടമായില്ല; ബോംബെന്ന് മറുപടി പറഞ്ഞയാളുടെ യാത്ര മുടങ്ങി: കേസെടുത്ത് പോലിസ്
ബാഗേജിലെന്തെന്ന് ചോദിച്ചത് ഇഷ്ടമായില്ല; ബോംബെന്ന് മറുപടി പറഞ്ഞയാളുടെ യാത്ര മുടങ്ങി
കൊച്ചി: ബാഗേജില്‍ കനം കൂടുതലാണല്ലോ, എന്താണിതിലെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബോംബാണെന്ന് മറുപടി പറഞ്ഞയാളുടെ വിമാന യാത്ര മുടങ്ങി. മാത്രമല്ല എയാള്‍ക്കെതിരെ പോലിസ് കേസും എടുത്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ബുധനാഴ്ച രാത്രി 11.30 ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിന്റെ യാത്രയാണ് ഒറ്റ മറുപടിയില്‍ മുടങ്ങിയത്. യാത്രക്കാരനെതിരെ പൊലീസ് കേസ് എടുത്തു.
ലഗേജില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ സാധനങ്ങളുണ്ടായാല്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഈ ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്റെ പെട്ടെന്നുള്ള പ്രതികരണം യാത്ര മുടക്കിയിരിക്കുകയാണ്. ബോംബ് ഭീഷണിയുണ്ടായാല്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യോമയാന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.