- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയില്‍ നിന്നും നാലു ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; പഞ്ചാബ് സ്വദേശിനിയായ വന്‍ഷികയുടെ മൃതദേഹം കണ്ടെടുത്തത് ബീച്ചില്‍ നിന്നും
കാനഡയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഒട്ടാവ: കാനഡയില്‍ നിന്നും നാലു ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശിനിയായ വന്‍ഷികയുടെ മൃതദേഹം ബീച്ചില്‍ നിന്നും കണ്ടെത്തുക ആയിരുന്നു്. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടര വര്‍ഷം മുമ്പാണ് വന്‍ഷിക ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നതിനായി കാനഡയിലെത്തിയത്. ഏപ്രില്‍ 25ന് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് വിദ്യാര്‍ഥിനിയെ കാണാതായത്. പ്രധാനപ്പെട്ട ഒരു പരീക്ഷയും എഴുതിയിട്ടില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നാലുദിവസത്തിനു ശേഷം ബീച്ചില്‍ നിന്ന് വന്‍ഷികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈകമീഷന്‍ അനുശോചനമറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അന്വേഷണത്തിന് തങ്ങള്‍ നല്‍കുമെന്നും അവര്‍ ഉറപ്പു നല്‍കി.