- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയില്‍ മലയാളി യുവതിയെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമം; അക്രമിയുടെ കൈ കടിച്ചു മുറിച്ച് യുവതി: പ്രതിയെ പിടികൂടി പോലിസ്
ചെന്നൈയില്‍ മലയാളി യുവതിയെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമം; അക്രമിയുടെ കൈ കടിച്ചു മുറിച്ച് യുവതി
ചെന്നൈ: മലയാളി യുവതിയെ ആക്രമിച്ച ശേഷം കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഹോട്ടല്‍ തൊഴിലാളി ചെന്നൈയില്‍ പിടിയിലായി. ജോലി കഴിഞ്ഞ് മടങ്ങിയ മലയാളി ഐടി ജീവനക്കാരിയെ ആക്രമിച്ചു പരുക്കേല്‍പിച്ചയാളാണ് അറസ്റ്റിലായത്. സംശയ സാഹചര്യത്തില്‍ ഒരാള്‍ പിന്തുടരുന്നത് കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് യുവതിയെ ആക്രമിച്ചത്.
വായ പൊത്തി റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവതി അക്രമിയുടെ കൈ കടിച്ചു മുറിച്ചു. യുവതിയുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അക്രമി കടന്നുകളഞ്ഞു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലില്‍ ജോലി ചെയ്യുന്ന ലോകേശ്വരനെ പിടിച്ചത്. പൊലീസിനെ കണ്ട് ഓടുന്നതിനിടെ വീണ് പ്രതിയുടെ കയ്യൊടിഞ്ഞു.
Next Story