അയര്‍ക്കുന്നം: അച്ഛന്‍ ഓടിച്ച വാഹനം പിന്നിലേക്ക് എടുത്തപ്പോഴുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നരവയസ്സുകാരി മരിച്ചു. അയര്‍ക്കുന്നം കോയിത്തുരുത്തില്‍ നിബിന്‍ദാസ്- മെരിയ ജോസഫ് ദന്പതിമാരുടെ ഏക മകള്‍ ദേവപ്രിയയാണ് മരിച്ചത്. ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 3.30-നായിരുന്നു അപകടം. വീടിന്റെ മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാന്‍ തിരിച്ചിടുന്നതിനിടെയാണ് സംഭവം. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11-ന് വീട്ടുവളപ്പില്‍.