- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ബുദ രോഗിയായ പിതാവ് മരിച്ചു; മനംനൊന്ത് ഏക മകന്‍ കുഴഞ്ഞ് വീണ് മരിച്ചു
അര്‍ബുദ രോഗിയായ പിതാവ് മരിച്ചു; മനംനൊന്ത് ഏക മകന്‍ കുഴഞ്ഞ് വീണ് മരിച്ചു
എടക്കര: പിതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ ഏകമകന്‍ മനംനൊന്ത് കുഴഞ്ഞുവീണ് മരിച്ചു. എരുമമുണ്ട കുണ്ടിലട്ടി പുത്തന്‍പുരയ്ക്കല്‍ തോമസ് (78), മകന്‍ ടെന്‍സ് (48) എന്നിവരാണ് അരമണിക്കൂര്‍ വ്യത്യാസത്തില്‍ മരിച്ചത്.
അര്‍ബുദ രോഗിയായ തോമസ് ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ശാരീരികാസ്വാസ്ഥ്യം കാണിക്കുന്ന വിവരം വീട്ടുകാര്‍ സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ മഴമറ സ്ഥാപിക്കുന്ന ഏക മകന്‍ ടെന്‍സിനെ അറിയിച്ചു. ഉടന്‍ വീട്ടിലെത്തിയ ടെന്‍സും ബന്ധുകളും ചേര്‍ന്ന് എരുമമുണ്ടയിലെ ക്ലിനിക്കില്‍ എത്തിച്ചു. അവിടെ നടന്ന പരിശോധനയില്‍ തോമസ് മരിച്ചതായി അറിയിച്ചു.
അച്ഛന്റെ മരണ വിവരം അറിഞ്ഞ ഉടന്‍ തന്നെ ടെന്‍സ് ആശുപത്രിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അവിടെനിന്ന് അരമണിക്കൂറിനുളളില്‍ ആംബുലന്‍സില്‍ ചുങ്കത്തറ മാര്‍ത്തോമ്മ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ടെന്‍സും മരിച്ചു. കുറച്ച് നാള്‍ മുന്‍പ് ടെന്‍സ് ആന്‍ജിയോപ്ലാസ്റ്റി ചികിത്സയ്ക്കു വിധേയനായിരുന്നു.
ഏലിക്കുട്ടിയാണ് തോമസിന്റെ ഭാര്യ. ടെന്‍സിന്റെ ഭാര്യ നിഷ. മക്കള്‍ : അഭിഷേക്, അജിത് (ഡിഗ്രി വിദ്യാര്‍ഥി), അയന (എട്ടാം ക്ലാസ് വിദ്യാര്‍ഥിനി എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).
മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ബുധനാഴ്ച രാവിലെ എട്ടോടെ വീട്ടില്‍ എത്തിക്കും. 10.30-ന് മുട്ടിയേല്‍ സെയ്ന്റ് അല്‍ഫോന്‍സാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.