- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടമ്മയെ വീടിന് സമീപം വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
വീട്ടമ്മയെ വീടിന് സമീപം വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ചേലക്കര: വീട്ടമ്മയെ വീടിന് സമീപം നിലത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പുലാക്കോട് വടക്കേക്കര ഏഴരയില്‍ വീട്ടില്‍ വിജയന്റെ (പൊന്നന്‍) ഭാര്യ ശാന്ത (59)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാന്‍ പറമ്പിലേക്ക് ഇറങ്ങിയതായിരുന്നു. പിന്നീട് അയല്‍വാസിയാണ് വീടിനു സമീപം ശാന്ത നിലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ വീട്ടുകാര്‍ ചേര്‍ന്ന് ചേലക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ചേലക്കര പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
മൃതശരീരം അത്താണി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്. മക്കള്‍: ധനേഷ്, ധന്യ. മരുമകന്‍: സുനില്‍
Next Story