പാലക്കാട്: വാളയാറില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വാളയാര്‍ പോലീസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ 7.31 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും കണ്ടെടുത്തു. ചെര്‍പ്പുളശ്ശേരി സ്വദേശി ഷംസാദ് (27), ഒറ്റപ്പാലം കാരാട്ടുകുറുശ്ശി തൃക്കടീരി മുഹമ്മദ് ഷാഫി (28) എന്നിവരാണ് പിടിയിലായത്.

ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്നു ഇവര്‍. രണ്ടുസഞ്ചികളിലായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. വാളയാര്‍പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്സിപിഒമാരായ പ്രദീപ് ഫ്രാന്‍സിസ്, ലിജു എന്നിവരാണ് പരിശോധന നടത്തിയത്.