- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കുപണ്ടം പണയവെച്ച് 18.56 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒരാള്‍ അറസ്റ്റില്‍
മുക്കുപണ്ടം പണയവെച്ച് 18.56 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒരാള്‍ അറസ്റ്റില്‍
അടൂര്‍: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നും മുക്കുപണ്ടം പണയംെവച്ച് 18.56 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ഏഴംകുളം പ്ലാന്റേഷന്‍ മുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം പുത്തന്‍പുരയില്‍ വീട്ടില്‍ ബിവി(47) നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അടൂര്‍ നഗരത്തിലുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍നിന്നാണ് ബിവിന്‍ 2024-25-ല്‍ പലപ്പോഴായി മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തത്. ഓഡിറ്റിലാണ് മുക്കുപണ്ടമാണെന്ന് ധനകാര്യസ്ഥാപന അധികൃതര്‍ക്ക് മനസ്സിലാകുന്നത്. എസ്എച്ച്ഒ ശ്യാം മുരളി, എസ്‌ഐ നകുലരാജന്‍, എഎസ്‌ഐ കെ.എസ്. മഞ്ജുമോള്‍, സിപിഒമാരായ രാജഗോപാല്‍, ഡി. ജിനു, എസ്. സുനിത എന്നിവര്‍ അറസ്റ്റിന് നേതൃത്വംനല്‍കി.
Next Story