- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗമണ്ണില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ആള് കൊക്കയില്‍ വീണ് മരിച്ചു; തോപ്പുംപടി സ്വദേശിയുടെ മരണം കാല്‍ വഴുതി 200 അടി താഴ്ചയിലേക്ക് വീണ്
വാഗമണ്ണില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ആള് കൊക്കയില്‍ വീണ് മരിച്ചു
മൂലമറ്റം: വാഗമണ്ണില്‍ വിനോദ സഞ്ചാരത്തിന് എത്തിയ തോപ്പുംപടി സ്വദേശി കൊക്കയില്‍ വീണ് മരിച്ചു. ഇടുക്കി ജില്ലയിലെ കാഞ്ഞാര്‍ വാഗമണ്‍ റോഡില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ 200 അടി താഴ്ചയിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു.
വാഗമണ്‍ സന്ദര്‍ശിക്കാനായാണ് തോബിയാസും സംഘവും എറണാകുളത്തുനിന്ന് എത്തിയത്. വാഗമണ്‍ കണ്ട് തിരികെ മടങ്ങുന്നതിനിടെ കാഞ്ഞാര്‍ വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇവര്‍ വാഹനം നിര്‍ത്തി ഇറങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു കാല്‍ വഴുതി താഴേയ്ക്ക് വീണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ മൂലമറ്റം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പുലര്‍ച്ചെ മൂന്നു മണിയോടെ തോബിയാസിന്റെ മൃതേദേഹം പുറത്തെത്തിച്ചു. തുടര്‍ന്ന് ഇടുക്കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.