- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത കാറ്റില്‍ വീട്ടിലേക്ക് മരം വീണു; വയോധികന്‍ ദാരുണാന്ത്യം
കനത്ത കാറ്റില്‍ വീട്ടിലേക്ക് മരം വീണു; വയോധികന്‍ ദാരുണാന്ത്യം
കണ്ണൂര്‍: കോളയാട് പെരുവ തെറ്റുമ്മലില്‍ കനത്ത കാറ്റില്‍ വീട്ടിലേക്ക് മരം വീണ് വയോധികന്‍ മരിച്ചു. തെറ്റുമ്മല്‍ ഉന്നതിയിലെ എനിയാടാന്‍ വീട്ടില്‍ ചന്ദ്രന്‍ തെറ്റുമ്മല്‍ (78) ആണ് പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ചന്ദ്രനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം തലശ്ശേരി ജനറല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്ന് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ ഓടിമാറി. അഗ്‌നിരക്ഷാ സേന സ്ഥലത്ത് ഉണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി.
Next Story