- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസാരിക്കാന്‍ വിസമ്മതിച്ചതിന് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് തീ കൊളുത്തി; തീപിടിച്ച വസ്ത്രവുമായി സ്കൂട്ടര്‍ ഓടിച്ച് ആശുപത്രിയിലെത്തി: ചികിത്സയിലിരിക്കെ 33കാരിക്ക് ദാരുണാന്ത്യം
സംസാരിക്കാന്‍ വിസമ്മതിച്ചതിന് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് തീ കൊളുത്തി; ദാരുണാന്ത്യം
ലക്‌നൗ: സംസാരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. നിഷ സിങ് (33) ആണ് മരിച്ചത്. പ്രദേശവാസിയായ ദീപക്കാണ് നിഷയെ കൊലപ്പെടുത്തിയത്. വിവാഹിതയായ നിഷയെ ദീപക് നിരന്തരം ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ലക്‌നൗവില്‍നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള ഫറൂഖാബാദിലാണ് നടുക്കുന്ന സംഭവം.
ഭര്‍തൃ വീട്ടില്‍ നിന്നും പിതാവിനെ കാണാനായി പോകുമ്പോഴാണ് നിഷയ്ക്കു നേരെ ആക്രമണം ഉണ്ടായത്. ദീപക്കും സുഹൃത്തുക്കളും നിഷയെ തടഞ്ഞുനിര്‍ത്തി സംസാരിക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ തീ കൊളുത്തുകയായിരുന്നു. തീപിടിച്ച വസ്ത്രവുമായി യുവതി ആശുപത്രിയിലേക്ക് സ്‌കൂട്ടറില്‍പോയി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പ്രതികളെ കണ്ടെത്താനായി നാലു സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.
Next Story