- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷര്‍ട്ടില്‍ പേനകൊണ്ട് വരച്ചതിന് ഭാര്യയെ തല്ലി; ഭര്‍ത്താവിനെതിരെ കേസ്
ഷര്‍ട്ടില്‍ പേനകൊണ്ട് വരച്ചതിന് ഭാര്യയെ തല്ലി; ഭര്‍ത്താവിനെതിരെ കേസ്
ബേഡഡുക്ക: പുതിയ ഷര്‍ട്ടില്‍ പേനകൊണ്ട് വരച്ചതില്‍ പ്രകോപിതനായി ഭാര്യയെ തല്ലിയ ഭര്‍ത്താവിനെതിരേ കേസ്. മരുതടുക്കം ചെന്നിക്കുണ്ടിലെ യാഹ്യയ്‌ക്കെതിരേയാണ് കേസ്. നബിദിനത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കും പുതുവസ്ത്രം വാങ്ങാതെ യാഹ്യ മാത്രം കുപ്പായം വാങ്ങിയതാണ് പേനകൊണ്ട് വരയ്ക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.
ഭാര്യ കെ.എ. നജീലയുടെ പരാതിയില്‍ ബേഡകം പോലീസാണ് ബുധനാഴ്ച കേസെടുത്തത്. കല്ലടക്കുറ്റിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന നജീലയെ കഴിഞ്ഞദിവസം വീട്ടില്‍ തടഞ്ഞുനിര്‍ത്തി കൈകൊണ്ട് മുഖത്തും മുതുകിലും അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
Next Story