- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്‍ ഓടിച്ച സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ മകന്‍ മരിച്ചു; എട്ടു വയസ്സുകാരന്റെ മരണം ചികിത്സയിലിരിക്കെ
അച്ഛന്‍ ഓടിച്ച സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ മകന്‍ മരിച്ചു
ഉളിയത്തടുക്ക: അച്ഛന്‍ ഓടിച്ച സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. ഉളിയത്തടുക്കയിലെ പി. പ്രനൂഷ് (എട്ട്) ആണ് മരിച്ചത്. സീതാംഗോളി ബേളയിലെ സെയ്ന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
വെള്ളിയാഴ്ച അച്ഛനൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ കട്ടത്തങ്ങാടിയിലെ വലിയ വളവിലാണ് അപകടം. എതിര്‍ദിശയില്‍നിന്ന് പെട്ടെന്ന് വാഹനം വരുന്നത് കണ്ട് ബ്രേക്ക് ചെയ്തപ്പോള്‍ കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അച്ഛന്‍: പ്രഭാകരന്‍. അമ്മ: അനുഷ (അധ്യാപിക).
Next Story