- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ പ്രണയം നടിച്ച് വലയിലാക്കി; വീഡിയോ കോള്‍ വഴി സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പെയ്ഡ് ഗ്രൂപ്പുകളില്‍ വിറ്റു: കാമുകന് അറസ്റ്റില്‍
യുവതിയെ പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പെയ്ഡ് ഗ്രൂപ്പുകളില്‍ വിറ്റു: കാമുകന് അറസ്റ്റില്‍
കോഴിക്കോട്: പ്രണയം നടിച്ച് യുവതിയെ വലയില്‍ വീഴ്ത്തിയ ശേഷം സ്വകാര്യ ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ പകര്‍ത്തി പെയ്ഡ് ഗ്രൂപ്പുകളില്‍ വിറ്റ കാമുകനെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൂടരഞ്ഞി സ്വദേശി ക്ലമന്റിനെയാണ് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ സിആര്‍ രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. വീഡിയോ കോള്‍ ചെയ്ത ശേഷം ഇയാള്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവ വില്‍പനക്ക് വയ്ക്കുകയുമായിരുന്നു.
യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇയാള്‍ തട്ടിപ്പ നടത്തിയത്. വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ഓണാക്കി ഇയാള്‍ പകര്‍ത്തി. പിന്നീട് സമൂഹമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് പണം തട്ടുകയായിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന സംഘങ്ങളിലെ പ്രധാനിയാണ് പിടിയിലായ ക്ലെമന്റെന്ന് പൊലീസ് പറഞ്ഞു. വടകര കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.




