- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു: 12 വാര്‍ഡുകളില്‍ രോഗബാധ; കടുത്ത ജാഗ്രതാനിര്‍ദ്ദേശം
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബില്‍ അയച്ച സാംപിളുകളുടെ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലും കോട്ടയത്തെ നാല് വാര്‍ഡുകളിലുമാണ് നിലവില്‍ പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് എന്നീ പഞ്ചായത്തുകളിലാണ് രോഗബാധയുള്ളത്. ഇതില്‍ നെടുമുടിയില്‍ കോഴികള്‍ക്കും മറ്റ് ഏഴ് പഞ്ചായത്തുകളില്‍ താറാവുകള്‍ക്കുമാണ് രോഗം ബാധിച്ചത്. കോട്ടയം ജില്ലയിലെ കുറുപ്പന്തറ, മാഞ്ഞൂര്‍, കല്ലുപുരയ്ക്കല്‍, വേളൂര്‍ എന്നീ വാര്‍ഡുകളില്‍ കോഴി, കാട എന്നിവയ്ക്കും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പരിശോധനാ ഫലം ലഭിച്ചാലുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗം ബാധിച്ച മേഖലകളില്‍ പക്ഷികളെ കൊന്നൊടുക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.




