തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. രണ്ട് പേര്‍ മരിച്ചു. നിലമേല്‍ സ്വദേശികളായ റഷീദ ബീവി, ഷാജി എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം അസ്മാര്‍ക്ക് ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് റഷീദ ബീവി മരിക്കുന്നത്. ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവില്‍ ഗുരുതരാവസ്ഥയിലാണ്. സജീന ഉള്‍പ്പെടെ നാല് പേരാണ് ചികിത്സയില്‍ കഴിയുന്നത്.