- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് ഗുരുതരമായി പരുക്കേറ്റു; ചികിത്സയിലായിരുന്ന ചിറക്കല്‍ പഞ്ചായത്തംഗം മരിച്ചു
പരുക്കേറ്റു; ചികിത്സയിലായിരുന്ന ചിറക്കല്‍ പഞ്ചായത്തംഗം മരിച്ചു
കണ്ണൂര്‍: റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞു വീണു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. നിലവില്‍ ചിറക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പറും ചിറക്കല്‍ ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ അലവില്‍ കളത്തില്‍ കാവിന് സമീപം ടി.എം സുരേന്ദ്രന്‍ (74)നാണ് മരിച്ചത്.
നാലു ദിവസം മുന്‍പ് അലവില്‍ എഫ്.എ.സി.ടിക്ക് സമീപം സ്‌കൂട്ടര്‍ വെള്ളക്കെട്ട് നിറഞ്ഞ കുഴിയില്‍ അബദ്ധത്തില്‍ വീണ് അപകടത്തില്‍പ്പെട്ട് കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വെള്ളിയാഴ്ച്ച രാവിലെയാണ് മരിച്ചത്.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും അലവില്‍ ശ്രീനാരായണ വിലാസം വായനശാല പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു. കല്ലടത്തോട് ശ്രീ നാരായണ ധര്‍മ്മ സ്ഥാപന സംഘം പ്രസിഡന്റാണ്. തളാപ്പ് സുന്ദരേശ്വര ക്ഷേത്ര ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.
മുന്‍ ചിറക്കല്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്, ഭക്തി സംവര്‍ദ്ധിനി യോഗം ഭാരവാഹി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ജ്യോതി ബി, മക്കള്‍: സരിത്ത്, വിപിന്‍ (ചെന്നൈ ), മരുമകള്‍: റീഷ വിപിന്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.