- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ട്രേഡിംഗിലൂടെ അമിത ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും പണം തട്ടി; ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; പിടിയിലായത് പെരുമ്പാവൂരുകാരൻ ആഷിക്
കൊച്ചി: ഓൺലൈൻ ട്രേഡിംഗ് ബിസിനസിലൂടെ അമിത ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. പെരുമ്പാവൂർ വെങ്ങോല തണ്ടേക്കാട് സ്വദേശി കരുമക്കാട്ട് വീട്ടിൽ ആഷിക് (27) ആണ് കാലടി പോലീസിന്റെ പിടിയിലായത്. 43,87,000 രൂപയാണ് പ്രതി വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത്. 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് ഇയാൾ വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്.
വാട്ട്‌സ്ആപ്പ് വഴിയാണ് പ്രതി വീട്ടമ്മയുമായി ബന്ധം സ്ഥാപിച്ചത്. ഓൺലൈൻ ട്രേഡിംഗ് വഴി വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്തത്. നാഷണൽ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ നിന്നുള്ള രേഖകളും പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകളും പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. ഇൻസ്‌പെക്ടർ അനിലി കുമാർ ടി. മേപ്പിള്ളി, സബ് ഇൻസ്‌പെക്ടർ സുധീർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.




