- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്ത്രീകള്‍ക്കെതിരെ വാക്കോ നോട്ടമോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി'; മുന്നറിയിപ്പുമായി പിണറായി
'സ്ത്രീകള്‍ക്കെതിരെ വാക്കോ നോട്ടമോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി'
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കെതിരെ വാക്കോ നോട്ടമോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണ ഉണ്ടായാലും അവരെ നേരിടും. സ്ത്രീകളോട് നോക്കിലോ വാക്കിലോ തെറ്റായ രീതി പാടില്ല',?- മുഖ്യമന്ത്രി വ്യക്തമാക്കി. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ അടക്കം അറസ്റ്റു ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ എന്നതും ശ്രദ്ധേയമാണ്.
Next Story