തിരുവനന്തപുരം: പരസ്പര സ്‌നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ആഘോഷങ്ങളില്‍ പങ്കുചേരാമെന്നുള്ള പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതീക്ഷയുടെ തിളക്കമുള്ള സ്വപനങ്ങള്‍ വഹിച്ചുകൊണ്ട് പുതുവര്‍ഷം എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും കൂടുതല്‍ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് നിറവേകുന്നതെന്നും മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു.