പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ വശീകരിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തന്‍തറ കുറുമ്പന്‍മൂഴി പുല്ലുപാറക്കല്‍ വീട്ടില്‍ ജിത്തു പ്രകാശ്(19) ആണ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ 22 ന് രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് ആദ്യം ഇയാള്‍ പീഡിപ്പിച്ചത്. പിന്നീട് ഒക്ടോബറിലെ ഒരു ദിവസവും ബലാല്‍സംഗത്തിന് വിധേയയാക്കി. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി.

പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം വിസമ്മതിച്ചു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയതിനെ തുടര്‍ന്നാണ് മൊഴിയെടുക്കാന്‍ സാധിച്ചത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം പ്രതിക്കായി അന്വേഷണം ഊര്‍ജമാക്കിയിരുന്നു. പ്രതിലെ കുറുമ്പന്‍മൂഴിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ നടത്തിയ പോലീസ് കോടതിയില്‍ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടിയും കൈകൊണ്ടു. പ്രതിയേയും വൈദ്യപരിശോധനക്ക് വിധേയനാക്കി. മറ്റ് നിയമനടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ എം.ആര്‍. സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്.ഐ വി.പി. സുഭാഷ്, എ.എസ്.ഐ അന്‍സാരി, എസ്.സി.പിഓമാരായ പി.കെ.ലാല്‍, നെല്‍സണ്‍, സി.പി.ഓ അഞ്ജന എന്നിവരാണ് സംഘത്തിലുള്ളത്.