കോഴിക്കോട്: സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ. കണ്ണൂർ മുയ്യം മുൻ ബ്രാഞ്ച് സെക്രട്ടറി അനീഷ് ആണ് മരിച്ചത്. തൊണ്ടയാട് റോഡിനോട് ചേർന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച അനീഷ് പോക്‌സോ കേസ് പ്രതിയാണ്.

പോക്‌സോ കേസിന് പ്രതിയായതിന് പിന്നാലെ സിപിഎം അനീഷിനെ പുറത്താക്കുകയും പാർട്ടിയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.