കോഴിക്കോട്: ഓടുന്ന ഗുഡ്സ് ഓട്ടോയിൽ നിവർത്തിവെച്ച വലിയ കുട തട്ടി വയോധികന് പരിക്ക് പറ്റിയ സംഭവത്തില്‍ കോഴിക്കോട് ചേവായൂർ പോലീസ് കേസെടുത്തു. വാഹനത്തിൻ്റെ ഡ്രൈവറെ പ്രതി ചേർത്ത് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

KL-11-AA-3276 ഗുഡ്സ് ഓട്ടോയുടെ ഡ്രൈവരെ പ്രതി പ്രതി ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. മനുഷ്യ ജീവന് അപകടമുണ്ടാകും വിധം അശ്രദ്ധമായി വാഹനം ഓടിച്ചെന്നാണ് കേസ്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കക്കോടി പാലത്തിൽ വെച്ചായിരുന്നു അപകടം.

തണ്ണീർപന്തൽ സ്വദേശിയായ മാധവൻ നമ്പീശനാണ് അപകടത്തില്‍ പരിക്ക് പറ്റിയത്. സംഭവത്തിൽ വയോധികൻ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.