- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു; നാല് പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് തിരുവനന്തപുരം സ്വദേശികൾ
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതായി വിവരങ്ങൾ. പ്ലാപ്പള്ളിയിലാണ് അപകടം നടന്നത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ നാല് പേർക്കാണ് പരുക്കേറ്റത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
സംഭവസ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story