കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ സ്‌കൂൾ കിണറ്റിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. കാൽവഴുതി വീണതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കുട്ടി എങ്ങനെയാണ് കിണറ്റിൽ വീണത് എന്നത് വ്യക്തമല്ല. സംഭവം അറിഞ്ഞയുടനെ ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്തു. കിണർ മൂടിയിട്ടുണ്ടെങ്കിലും ബലക്കുറവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തലയ്ക്കും നടുവിനും പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽചികിത്സയിലാണ്.