- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ തൂങ്ങി മരിച്ചു; സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി. ആലപ്പുഴ മണ്ണഞ്ചേരിയിൽ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ തൂങ്ങി മരിക്കുകയായിരുന്നു. ആര്യാടന് തെക്കെപറമ്പിൽ സുരേഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. 22കാരനായ മകനെ തൂക്കി കൊല്ലാൻ ശ്രമിക്കുകയായിയുന്നു.
22 വയസുള്ള ഭിന്നശേഷിക്കാരനായ മകനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മകനെ തൂക്കി കൊലപ്പെടുത്താൻ ശ്രമിച്ചശേഷം സുരേഷ് സ്വയം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല.
Next Story