- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരില്‍ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍; മരിച്ചത് മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന; പ്രണയവിവാഹം നടന്നത് ആറുമാസം മുന്‍പ്
തൃശൂരില്‍ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍
തൃശൂര്‍: തൃശൂരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20) ആണ് മരിച്ചത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വരന്തരപ്പിള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അര്‍ച്ചനയുടെ മൃതദേഹം ഭര്‍തൃവീടിന് പുറകിലുള്ള കോണ്‍ക്രീറ്റ് കാനയില്‍ കണ്ടെത്തുന്നത്. വീടിനുള്ളില്‍വെച്ച് തീകൊളുത്തിയ ശേഷം യുവതി പുറത്തേക്ക് ഓടിയതാകാം എന്നാണ് പ്രാഥമിക നിഗമനം. ആറ് മാസം മുന്‍പായിരുന്നു ഷാരോണും അര്‍ച്ചനയും തമ്മിലുള്ള പ്രണയ വിവാഹം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ.
Next Story




