- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിലേക്ക് പോകും വഴി വനം വകുപ്പിന്റെ ജീപ്പില്‍ സുഖപ്രസവം; ആദിവാസി മേഖലയിലെ 19കാരി ജന്മം നല്‍കിയത് പെണ്‍കുഞ്ഞിന്
ആശുപത്രിയിലേക്ക് പോകും വഴി വനം വകുപ്പിന്റെ ജീപ്പില്‍ സുഖപ്രസവം;
സീതത്തോട്: പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴി വനം വകുപ്പിന്റെ ജീപ്പില്‍ യുവതിക്ക് സുഖപ്രസവം. മഞ്ഞത്തോട് മേഖലയില്‍ താമസിക്കുന്ന യുവതിയാണ് ആശുപത്രിയിലേക്ക് പോകും വഴി ജീപ്പില്‍ പ്രസവിച്ചത്. അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷയൊരുക്കി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും സംഘവും.
ആദിവാസി മേഖലയിലെ ഊരുമൂപ്പന്‍ രാജുവിന്റെ മകന്‍ ഭാഗ്യനാഥിന്റെ ഭാര്യ രചിതയാണ് (19) ഇന്നലെ പുലര്‍ച്ചെ 5.35നു രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ജീപ്പില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സഹായം തേടി രാജു പുലര്‍ച്ചെ 4.15നു രാജാമ്പാറ സ്റ്റേഷനില്‍ എത്തി.
ഇവിടെ ഉണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.അജ്മല്‍, ആര്‍.ഗോവിന്ദ് എന്നിവര്‍ വാഹനവുമായി എത്തിയ ശേഷം രചിതയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്നു. മേഖലയിലെ മൂന്ന് സ്ത്രീകളും ഇവര്‍ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നു.പെരുനാട് ഗവ.ആശുപത്രിയില്‍ എത്തിയെങ്കിലും വാഹനത്തില്‍ നിന്നു മാറ്റുന്നതിനു മുന്‍പേ പ്രസവിച്ചു.