- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുൾ ലോഡുമായി എത്തിയ ടോറസ് ലോറി; വൈദ്യുതി ലൈൻ പൊട്ടി വീണിട്ടും വണ്ടി നിർത്തിയില്ല; സഹായത്തിനായി എത്തിയ 60കാരന് ഷോക്കേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: പുത്തൂരിൽ അമിതഭാരം കയറ്റിയെത്തിയ തടി ലോറിക്കായി വൈദ്യുതിലൈൻ ഉയർത്തുന്നതിനിടെ 60 വയസ്സുകാരന് ഗുരുതരമായി വൈദ്യുതാഘാതമേറ്റു. ചെങ്ങന്നൂർ സ്വദേശിയായ സന്തോഷ് ആണ് അപകടത്തിൽപ്പെട്ടത്. മണ്ഡപം ജംഗ്ഷന് സമീപം 11 കെവി ലൈൻ പൊട്ടി വീഴുകയും, ഇത് ഉയർത്തുന്നതിനിടെ ലോറി മുന്നോട്ട് നീങ്ങുകയും ചെയ്തതോടെയാണ് സന്തോഷിന് ഷോക്കേറ്റത്. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടകരമായ രീതിയിൽ ഉയരത്തിൽ തടികൾ കെട്ടിവെച്ചെത്തിയ ലോറി കടന്നുപോകുന്നതിന് വേണ്ടിയാണ് സന്തോഷ് വാഹനത്തിന് മുകളിൽ കയറി മരക്കഷണം ഉപയോഗിച്ച് ലൈൻ ഉയർത്താൻ ശ്രമിച്ചത്. ലൈൻ കമ്പി ഉയർത്തുന്നതിനായി ഇദ്ദേഹത്തിന്റെ കൈവശം ഒരു ടോർച്ചുമുണ്ടായിരുന്നു. വൈദ്യുതി കമ്പി പൊട്ടി വീഴുന്നത് കണ്ടിട്ടും ലോറി മുന്നോട്ട് നീങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
വൈദ്യുതാഘാതമേറ്റ ഉടൻ നാട്ടുകാർ ചേർന്ന് സന്തോഷിനെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിന് കാരണമായ തടി ലോറി നാട്ടുകാർ തടഞ്ഞു നിർത്തി. പിന്നീട് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് സന്തോഷിനെ കൃത്യമായി ആശുപത്രിയിലെത്തിക്കാൻ സാധിച്ചതെന്നും നാട്ടുകാർ പറയുന്നു.


