തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തെങ്ങുവീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. കുന്നത്തുകാൽ എന്ന സ്ഥലത്താണ് ദാരുണമായ സംഭവം. ചാവടി സ്വദേശിനികളായ വസന്തകുമാരി, ചന്ദ്രിക എന്നിവർക്കാണ് ജീവൻ നഷ്ടമായത്.

സംഭവസമയത്ത് ഇവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇവരുടെ തലയിലേക്ക് തെങ്ങ് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.