പി വി അന്‍വര്‍ നട്ടെല്ലോടെ മുന്നോട്ടുവന്നാല്‍ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നല്‍കും; ആരോപണത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് എം എം ഹസന്‍
അന്‍വര്‍ നട്ടെല്ലോടെ മുന്നോട്ടുവന്നാല്‍ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നല്‍കും
- Share
- Tweet
- Telegram
- LinkedIniiiii
കോഴിക്കോട്: പി വി അന്‍വര്‍ നട്ടെല്ലോടെ മുന്നോട്ട് വന്നാല്‍ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നല്‍കുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. പക്ഷേ അന്‍വര്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കണം.
പി.വി അന്‍വര്‍ എംഎല്‍എയുടെ എല്ലാ ആരോപണങ്ങളും അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപിയാണ് നിര്‍ദേശം നല്‍കിയത്. ഇന്നലെ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനമായത്. വസ്തുനിഷ്ഠമായി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തണമെന്നും നിര്‍ദേശമുണ്ട്.
എഡിജിപി അജിത് കുമാറിനും എസ്.പി സുജിത് ദാസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി അന്‍വര്‍ എംഎല്‍എ ആരോപിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍ മലപ്പുറം എസ്.പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. എസ്പി സുജിത് ദാസിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു.