ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന് വാഹനാപകടത്തില്‍ മരിച്ചു; അപകടം പുലര്‍ച്ചെ പള്ളിപ്പുറത്തു വെച്ച്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബികയുടെ മകന് വിനീത് മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചാണ് വിനീത് (34) മരിച്ചത്. പുലര്‍ച്ചെ 5.30നു പള്ളിപ്പുറം മുഴിത്തിരിയാവട്ടത്തായിരുന്നു അപകടം.
എതിരെ വന്ന കാര്‍ വിനീതിന്റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനും പരുക്കുണ്ട്. ഇടയ്ക്കോട് ലോക്കല്‍ കമ്മിറ്റിയംഗമായ വിനീത് സഹകരണസംഘം ഉദ്യോഗസ്ഥനാണ്. സഹോദരന് വിനീഷ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമാണ്.
Next Story