- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം; അമ്മയേയും കുഞ്ഞിനേയും പരിചരിച്ച് ഡോക്ടറും നഴ്സും
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം
കല്പറ്റ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നേപ്പാള്‍ സ്വദേശിനിയായ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. നേപ്പാള്‍ സ്വദേശിയായ 29-കാരി ലക്ഷ്മി സാഹിയാണ് തിങ്കളാഴ്ച ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. അമ്മയെയും കുഞ്ഞിനെയും വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
നേപ്പാള്‍ സ്വദേശികളായ ദമ്പതിമാര്‍ വട്ടോളി കോഴിഫാമിലെ തൊഴിലാളികളാണ്. പ്രസവവേദനയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 11.40-നാണ് ഭര്‍ത്താവ് ശിവം ബഹദൂര്‍ഷാഹിയുമൊത്ത് യുവതി ഓട്ടോറിക്ഷയില്‍ വാളാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയത്. ഡോ. ജി. ആത്മയും നഴ്‌സുമാരായ വി. വീണ, മജീന ബീഗം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാനോ സദാനന്ദന്‍ എന്നിവരും യുവതിക്കൊപ്പം കയറി.
ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഡോക്ടറുടെയും നഴ്‌സുമാരുടെയും ആംബുലന്‍സ് ഡ്രൈവര്‍ കുന്നോത്ത് മുഹമ്മദലിയുടെയുമെല്ലാം സമയോചിത ഇടപെടല്‍ യുവതിക്ക് തുണയായി. കുഞ്ഞിന് 3.95 കിലോഗ്രാം തൂക്കമുണ്ട്.