- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാപ്പകല്‍ നടുറോഡ് കയ്യേറി കൂറ്റന്‍ സമര പന്തല്‍ നിര്‍മ്മിച്ച് എല്‍ഡിഎഫ്; ഇരച്ചെത്തിയ കെ.എസ്.ആര്‍.ടിസി പന്തല്‍ തകര്‍ത്ത് കുടുങ്ങി, അസം സ്വദേശിയായ തൊഴിലാളി രക്ഷപ്പെട്ടത് പുല്‍ത്തകിടിയില്‍ വീണതുകൊണ്ടുമാത്രം
പട്ടാപ്പകല്‍ നടുറോഡ് കയ്യേറി കൂറ്റന്‍ സമര പന്തല്‍ നിര്‍മ്മിച്ച് എല്‍ഡിഎഫ്
കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ ഭരണകക്ഷിയുടെ നിയമം ലംഘിച്ചുള്ള കൂറ്റന്‍ സമര പന്തല്‍ നിര്‍മ്മാണം അപകടമുണ്ടാക്കി. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഇങ്ങനെയൊക്കെ ചെയ്യാമോയെന്നാണ് കണ്ണൂര്‍ നഗരത്തിലെ ജനങ്ങള്‍ ചോദിക്കുന്നത്.
മുണ്ടക്കെ . ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെയാണ് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്‍പില്‍ എല്‍ഡിഎഫ് ഡിസംബര്‍ അഞ്ചിന് പ്രതിഷേധ ധര്‍ണ പ്രഖ്യാപിച്ചത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനായിരുന്നു ഉദ്ഘാടകന്‍. ഈ സമരത്തിന് പന്തല്‍ കെട്ടുന്നതിനാണ് പട്ടാപകല്‍ റോഡ് കയ്യേറി ഇരുമ്പ് ഗര്‍ഡറുകള്‍ ഉപയോഗിച്ച് സമരത്തിനായി പന്തല്‍ പണിയാന്‍ തുടങ്ങിയത്.
ഇതിനിടെയാണ് കണ്ണൂരില്‍ നിന്നും മയ്യില്‍ - ഭാഗത്തേക്ക് പോകുന്ന കെ.എസ്. ആര്‍.ടി.സി ബസ് ഇരച്ചെത്തിയത്. സ് സുഗമമായി കടന്നു പോകുമെന്ന് കരുതി കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ശ്രദ്ധിച്ചു മുന്നോട്ടു എടുക്കുന്നതിനിടയില്‍ പന്തല്‍ പൊട്ടി. പന്തലിനു മുകളില്‍ ഉണ്ടായിരുന്ന അസം സ്വദേശിയായ ജാലിക്കാരന്‍ താഴേക്ക് വീഴുകയും ചെയ്തു. ഇയാള്‍ ഡിവൈഡറിന് മുകളിലുള്ള പുല്‍തകിടിയില്‍ വീണതിനാല്‍ കാര്യമായ പരുക്കേറ്റിട്ടില്ല. പന്തല്‍ കെട്ടുന്നതിനായി രണ്ടു തൊഴിലാളികളും ഉണ്ടായിരുന്നു. ഇവര്‍ ഏണിയില്‍ നിന്നും ചാടി ഇറങ്ങി രക്ഷപ്പെട്ടു.
കണ്ണൂര്‍ നഗരത്തിലെ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്‍പില്‍ ബുധനാഴ്ച ഒരു മണിയോടെയാണ് അപകടമുണ്ടായത്. നുറുകണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡ് കൈയ്യേറിയായിരുന്നു കൂറ്റന്‍ പന്തല്‍ നിര്‍മ്മാണം. അതിനിടയിലാണ് ഇതുവഴി വന്ന കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടത്.
ബസ് മുന്നോട്ട് കടന്നെങ്കിലും ബസിന്റെ കാരിയര്‍ തട്ടി കൂറ്റന്‍ പന്തല്‍ പൊട്ടുകയായിരുന്നു. നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന പന്തലിനുള്ളില്‍ കെഎസ്ആര്‍ടിസി ബസ് ഏറെ നേരം കുടുങ്ങി. പന്തല്‍ പൂര്‍ണമായും അഴിച്ചു മാറ്റിയതിനു ശേഷമാണ് ബസ് കടന്നുപോയത്. വിവരമറിഞ്ഞ് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ഷീറ്റുകളും ഏണിയും ഇരുമ്പ് തൂണുകളും റോഡില്‍ ചിതറി കിടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. സാധാരണയായി സമരം നടക്കുമ്പോള്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്‍പിലെ ഗതാഗതം വഴി തിരിച്ചു വിടുകയാണ് ചെയ്യാറുള്ളത്. ആയിരത്തിലേറെയാളുകള്‍ പങ്കെടുക്കുന്ന ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചും പ്രതിഷേധ ധര്‍ണയുമാണ് എല്‍.ഡി.എഫ് നടത്താനിരുന്നത്.