മേപ്പാടി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍മിക്കുന്ന ബെയിലി പാലത്തിന്റെ ഭാഗങ്ങള്‍ എത്തുന്നത് ഡല്‍ഹിയില്‍ നിന്ന്. വ്യോമസേന വിമാനത്തില്‍ ഇന്ന് ഉച്ചയോടെ നിര്‍മാണം തുടങ്ങും. ഉപകരണങ്ങളും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച ശേഷമാകും കണ്ണൂരിലേക്ക് എത്തിക്കുക.

കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിര്‍മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിക്കും. ചൂരല്‍മലയെയും മുണ്ടക്കൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകയാത്രാ മാര്‍ഗമായിരുന്ന പാലവും റോഡും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയിരുന്നു. ഇന്ന് രാവിലെ മുതല്‍ കുടുങ്ങി കിടക്കുന്നവരെ പാലത്തിലൂടെയും മൃതദേഹങ്ങള്‍ റോപ്പ് വഴിയും സൈന്യം മറുകരയില്‍ എത്തിക്കുന്നുണ്ട്.

ഇന്നലെ താല്‍കാലിക പാലം നിര്‍മിച്ചതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിഞ്ഞിരുന്നു. അതീവ ദുഷ്‌കരമായ ലാന്‍ഡിങ് നടത്തി വ്യോമസേന ഹെലികോപ്റ്ററില്‍ അടിയന്തര ചികിത്സ ആവശ്യമുള്ളവരെ എയര്‍ലിഫ്റ്റ് ചെയ്തിരുന്നു. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും ഇല്ലാതായ മുണ്ടക്കൈ ഗ്രാമത്തിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായുള്ള നടപടിയുമായി കേന്ദ്ര-സംസ്ഥാന്‍ സര്‍ക്കാര്‍.

ചൂരല്‍മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതായിരുന്നു ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ഇത് പരിഹരിക്കുന്നതിനായി ഇന്ന് സൈന്യത്തിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചാല്‍ എല്ലാം വേഗത്തിലാകും. അത്യാവശ്യ സാധാനങ്ങള്‍ എത്തിക്കാനുള്ള ചെറുവാഹനങ്ങള്‍ക്കും മണ്ണുമാന്തി യന്ത്രത്തിനും കടന്നുപോകാനാകുന്ന വിധത്തിലായിരിക്കും നിര്‍മാണം. നിലവില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് കാലാവസ്ഥ അനുകൂലമാണ്, ഇത് പ്രതികൂലമായാല്‍ പാലം നിര്‍മാണം എത്തരത്തിലാകുമെന്നതില്‍ വ്യക്തതയില്ല.

കഴിഞ്ഞ ദിവസം പാലം തകര്‍ന്ന നിലയിലായതുകൊണ്ട് 12 മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈയിലേക്ക് എത്താന്‍പോലും സാധിച്ചത്. 150ഓളം വരുന്ന രക്ഷാപ്രവര്‍ത്തകരാണ് നിലവില്‍ മുണ്ടക്കൈയിലെത്തിയിരിക്കുന്നത്. പൂര്‍ണമായും ഇല്ലാതായ പ്രദേശത്ത് ചെറിയ ആയുധങ്ങള്‍ മാത്രമുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മണ്ണിനടിയിലായ വീടുകള്‍ കണ്ടെത്തുക എന്നത് തന്നെ പ്രയാസകരമായ കാര്യമാണ്.

കണ്ടെത്തിയ വീടുകളുടെ കോണ്‍ക്രീറ്റ് ഭിത്തികള്‍ പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ക്ക് പലര്‍ക്കും നിലയുറപ്പിക്കാന്‍ പോലും കഴിയാത്ത വിധമാണ് പ്രദേശത്ത് ചെളിനിറഞ്ഞിരിക്കുന്നത്. നടക്കാനും നില്‍ക്കാനും ബുദ്ധിമുട്ടാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത് നിന്ന് അറിയുന്ന വിവരം. വീടുകള്‍ മാത്രമല്ല, തോട്ടം തൊഴിലാളികള്‍, വിനോദസഞ്ചാരികള്‍ എന്നിവരെയൈാന്നും സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് വിശദമായ പരിശോധന നടത്തുന്നത്. മനുഷ്യരുടെ അവശേഷിപ്പുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമമാണ് തീവ്രമായി നടക്കുന്നത്. മുണ്ടക്കൈയുടെ നിലവിലെ അവസ്ഥയില്‍നിന്ന് രക്ഷാപ്രവര്‍ത്തനം ദിവസങ്ങളോളം നീണ്ടേക്കുമെന്നാണ് മനസിലാകുന്നത്.