- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എനിക്ക് ആരേയും പേടിയില്ല, പറയുന്നവര്‍ പറയട്ടെ, ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ എനിക്ക് നല്ല ബോദ്ധ്യമുണ്ട് ': നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ അതിജീവിത നിയമപോരാട്ടത്തിലേക്ക് നീങ്ങിയതോടെ നിലപാട് ആവര്‍ത്തിച്ച് ആര്‍ ശ്രീലേഖ
അതിജീവിത നിയമപോരാട്ടത്തിലേക്ക് നീങ്ങിയതോടെ നിലപാട് ആവര്‍ത്തിച്ച് ആര്‍ ശ്രീലേഖ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയ്ക്കെതിരെ അതിജീവിത നിയമപോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ അവര്‍ വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്. ശ്രീലേഖ ദിലീപിന് അനുകൂലമായി നടത്തിയ പരാമര്‍ശങ്ങള്‍ കേസ് അട്ടിമറിക്കുമെന്ന വിലയിരുത്തലിലാണ് അതിജീവിത. നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുടങ്ങാനിരിക്കേയാണ് ശ്രീലേഖയ്ക്കെതിരെ ഹര്‍ജിയുമായി അവര്‍ വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്നാല്‍, തനിക്ക് ബോദ്ധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്ന് ആര്‍ ശ്രീലേഖ ആവര്‍ത്തിച്ചു. 'എനിക്ക് ആരേയും പേടിയില്ല. പറയുന്നവര്‍ പറയട്ടെ. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ എനിക്ക് നല്ല ബോദ്ധ്യമുണ്ട്',- ശ്രീലേഖ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവുകളില്ലെന്ന് ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖ പറഞ്ഞത്. ഇത് കോടതിലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ശ്രീലേഖ അന്ന് പറഞ്ഞ വാക്കുകള്‍ :'സത്യത്തില്‍ ദിലീപ് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബോദ്ധ്യം എനിക്ക് ആസമയത്ത് തന്നെ വന്നിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന ഉത്തമ ബോദ്ധ്യമുണ്ടെനിക്ക്. ഞാന്‍ നേരിട്ട് അന്വേഷിച്ചതും ചോദിച്ച് മനസിലാക്കിയതും കണ്ടെത്തിയ വസ്തുതകളും അതാണ്. അതൊക്കെ ഏതെങ്കിലും അവസരത്തില്‍ പറയണമല്ലോ. അതാണ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം കഴിഞ്ഞതിനുശേഷം പറയാമെന്നാണ് കരുതിയത്. പക്ഷെ അതൊന്നും ഒരിക്കലും അവസാനിക്കില്ലെന്ന് മനസിലായി. കാരണം തീര്‍ന്നാല്‍ ചീട്ടുകൊട്ടാരം പോലെ ഈ കേസ് പൊളിയും. അതുകൊണ്ട് ഉള്‍വിളി വന്നപ്പോള്‍ ആണ് ഞാന്‍ തുറന്ന് പറഞ്ഞത്.
ദിലീപിനെ പിന്തുണച്ച് കൊണ്ടല്ല പറഞ്ഞത്. കേസിന്റെ ശാസ്ത്രീയ തെളിവുകളാണ് അവതരിപ്പിച്ചത്. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് വരുമ്പോള്‍ ഞാന്‍ അവരോടൊപ്പമാണ് നില്‍ക്കേണ്ടത്. ജയിലില്‍ വച്ച് അവശനിലയിലുളള ദിലീപിനെ കാണുന്നതുവരെ ഞാന്‍ അങ്ങനെയായിരുന്നു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ മനസിലായത്.ചില കേസുകള്‍ കഷ്ടപ്പെട്ട് അന്വേഷിച്ച് അത് കോടതിയിലെത്തിക്കുമ്പോള്‍ വേണ്ടത്ര പ്രതികരണം കിട്ടാതെ വരുമ്പോള്‍ വലിയ നിരാശ ഉണ്ടാകാറുണ്ട്. ദീലീപിന്റെ കാര്യത്തിലും മുഖ്യമന്ത്രി ഉള്‍പ്പടെയുളളവരോട് ഞാന്‍ വിശദീകരിച്ചു. പക്ഷെ അവര്‍ക്കൊക്കെ ഞാന്‍ പറയുന്നത് അറിയാം. അത് അവര്‍ അംഗീകരിച്ചിട്ടില്ല. കേസ് നടക്കുകയാണല്ലോയെന്നായിരുന്നു പ്രതികരണം'.